What's New

സംഘങ്ങൾക്കുള്ള ഭവന

1)  സംഘം ജീവനക്കാര്‍ക്ക് ബാങ്ക് നേരിട്ടു നല്‍കുന്ന ഭവന നിര്‍മ്മാണ വായ്പകള്‍ക്ക് ഈ ഉപനിബന്ധനകള്‍ ബാധകമായിരിക്കും. 

2)  എറണാകുളം ജില്ലയില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനും, വീട്/ഫ്ളാറ്റ് വാങ്ങുന്നതിനും ഈ പദ്ധതി പ്രകാരം വായ്പകള്‍ അനുവദിക്കുന്നതാണ്.

3) വ്യവസ്ഥകള്‍

         A)  ഈ വായ്പ അനുവദിക്കുന്നതിന് അപേക്ഷകന്‍റെ വായ്പ തിരിച്ചടയ്ക്കുന്ന തിനുള്ള കഴിവ് നിര്‍ണ്ണായക ഘടകമായിരിക്കും.

         B) അപേക്ഷകന്‍ എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരനായിരിക്കണം.

         C) അപേക്ഷകന്‍റെ പേരിലോ, ഭാര്യയുടെയോ/ഭര്‍ത്താവിന്‍റെയോ പേരിലോ ഈ ജില്ലയില്‍ വീട് ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല.

         D) വീട് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം അപേക്ഷകന്‍റെ സ്വന്തം പേരിലും മറ്റു ബാദ്ധ്യതകള്‍ ഇല്ലാത്തതുമായിരിക്കണം.

         E) അപേക്ഷകന് ഈ ബാങ്കില്‍ നേരിട്ട് ബാദ്ധ്യതകള്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. 

4.  വായ്പാ പരിധി

പരമാവധി അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കാവുന്നതാണ്. ശമ്പള ബാക്കിയുടെ അടിസ്ഥാനത്തില്‍ പരിധി നിശ്ചയിക്കുന്നതാണ്. വായ്പാ തുകയുടെ ഓരോ 50,000/- രൂപക്കും ഭാഗത്തിനും റിക്കവറി കഴിച്ച് മൊത്തം ശമ്പളത്തിന്‍റെ 25% ത്തിനു പുറമെ 500 രൂപ പ്രകാരം മിച്ച ശമ്പളം ഉണ്ടായിരിക്കണം. 

5.  ബാങ്കിന്‍റെ നിയമോപദേഷ്ടാവിന്‍റെ ഉപദേശത്തിനും, ബാങ്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനും വിധേയമായി ബാങ്കിന്‍റെ വിവേചനാധികാരം അനുസരിച്ചായിരിക്കും വായ്പകള്‍ അനുവദിക്കുക. ബാങ്ക് നിശ്ചയിക്കുന്ന നിരക്കില്‍ ലീഗല്‍ ഫീസ്, വസ്തു പരിശോധനാ ഫീസ് തുടങ്ങിയവ അപേക്ഷകന്‍ ബാങ്കില്‍ മുന്‍കൂറായി അടച്ചിരിക്കണം.

6.  വായ്പാ പരിധിയും സ്വന്തം മുതല്‍മുടക്കും.

ഈ പദ്ധതി പ്രകാരമുള്ള വായ്പത്തുക വിനിയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തില്‍ അപേക്ഷകന്‍റെ വിഹിതമായി എസ്റ്റിമേറ്റ് തുകയുടെ 30 ശതമാനത്തില്‍ കുറയാത്ത തുക മുടക്കിയിരിക്കേണ്ടതാണ്.

7.  വായ്പാ കാലാവധി

വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി പരമാവധി 15 വര്‍ഷമായിരിക്കും. വായ്പയുടെ ആദ്യഗഡു വാങ്ങി പന്ത്രണ്ടു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതാണ്. വായ്പയുടെ ആദ്യഗഡു വിതരണം ചെയ്തതിന്‍റെ അടുത്ത മാസം മുതല്‍ പലിശ തിരിച്ചടവ് തുടങ്ങേണ്ടതാണ്. വായ്പത്തവണകള്‍ ആദ്യഗഡുവാങ്ങി 13-ാം മാസം മുതല്‍ മാസത്തവണകളായി തിരിച്ചടയ്ക്കേണ്ടതാണ്.

വായ്പാ മുതലും പലിശയും ഇക്വേറ്റഡ് വ്യവസ്ഥയില്‍ പ്രതിമാസ തവണകളായി തിരിച്ചടവ് അനുവദിക്കുന്നതായിരിക്കും. എന്നാല്‍ വായ്പ സംഖ്യ മുഴുവനായോ ഭാഗികമായോ അടയ്ക്കാവുന്നതാണ്. മുഴുവനായി അടച്ചു തീര്‍ക്കുന്നവര്‍ വായ്പാ മുതലിന് അതുവരെയുള്ള നിശ്ചിത നിരക്കിലുള്ള പലിശ അടയ്ക്കേണ്ടതും, ഭാഗികമായി അടയ്ക്കുന്നവര്‍ക്ക് പിന്നീട് ഇക്വേറ്റഡ് വ്യവസ്ഥ തവണകളായുള്ള വായ്പാ തിരിച്ചടവ് തവണകള്‍ നിര്‍ത്തല്‍ ചെയ്യുന്നതും ബാക്കി നില്‍പ് വായ്പ മുതല്‍ തുല്യ ഗഡുക്കളായി വായ്പാക്കാലാവധിക്കകം പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതുമാണ്. 

8.  അപേക്ഷകനോ ജാമ്യക്കാരനോ സര്‍വ്വീസില്‍ നിന്നു വിരമിക്കുതിന് ആറുമാസം മുമ്പായി വായ്പത്തുക അടച്ചുതീര്‍ക്കത്തക്ക വിധത്തില്‍ വായ്പാ കാലാവധി നിശ്ചയിക്കുന്നതാണ്.

9.  പലിശ 

ബാങ്ക് അതാതുകാലം നിശ്ചയിക്കുന്ന നിരക്കില്‍ ചുമത്തുന്നതാണ്. വായ്പയുടെ മാസഗഡുക്കള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ ഗഡുസംഖ്യയ്ക്ക് പ്രതിവര്‍ഷം വായ്പാപലിശയ്ക്കു പുറമെ 3% കൂടിയ നിരക്കില്‍ പിഴപലിശ ഈടാക്കുന്നതാണ്. 

10.  ഈട്

ഈ വായ്പ ഉപയോഗിച്ച് പണിയുന്ന വീടും സ്ഥലവും ബാങ്കിന് ഇക്വിറ്റബിള്‍ മോര്‍ട്ട്ഗേജ്/ഗഹാന്‍ ആയി പണയം നല്‍കേണ്ടതാണ്. ഗഹാന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത പരിതസ്ഥിതിയില്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കു നിശ്ചിത തുകയ്ക്കുള്ള പണയാധാരം രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.

11.  വായ്പാ വിതരണം.

ഈ പദ്ധതി പ്രകാരമുള്ള എല്ലാ വായ്പകളും താഴെ കാണിച്ചിരിക്കുന്നവിധം നാലു ഗഡുക്കളായി വിതരണം ചെയ്യുന്നതാണ്. ഓരോ ഗഡു വിതരണം നടത്തുമ്പോഴും ഗഡു തുകയുടെ 30% വരൂന്ന സംഖ്യ അപേക്ഷകന്‍റെ വിഹിതം കണക്കാക്കി കുറവു ചെയ്യുന്നതും ആ തുക അവസാന ഗഡുവിനോടൊപ്പം നല്‍കുന്നതുമാണ്. എന്നാല്‍ അപേക്ഷകന്‍ കൂടുതല്‍ തുക വിനിയോഗിച്ചിട്ടുള്ളതായി മാനേജര്‍ക്ക് ബോധ്യപ്പെട്ടാല്‍ മുഴുവന്‍ ഗഡു സംഖ്യയും വായ്പക്കാരന്‍റെ രേഖാമൂലമുള്ള അപേക്ഷയിേډല്‍ വിതരണം ചെയ്യാവുന്നതാണ്.            

ഒന്നാം ഗഡു        -    വായ്പത്തുകയുടെ 20%   

രണ്ടാം ഗഡു  -    വായ്പത്തുകയുടെ 40%

മൂന്നാം ഗഡു  -    വായ്പത്തുകയുടെ 30%

നാലാം ഗഡു   -   വായ്പത്തുകയുടെ 10%

 

അനുവദിക്കപ്പെട്ട വായ്പത്തുക വാങ്ങുന്നതിനാവശ്യമായ നിര്‍ദ്ദിഷ്ട പ്രമാണങ്ങളും അന്നേ തീയതിവരെയുള്ള ബന്ധപ്പെട്ട വസ്തുവിന്‍റെ കുടിക്കിട സര്‍ട്ടിഫിക്കറ്റും ബ്രാഞ്ചില്‍ ഹാജരാക്കുന്ന മുറയ്ക്ക് വായ്പത്തുകയുടെ 20% വിതരണം ചെയ്യുന്നതാണ്. കെട്ടിടത്തിന്‍റ തറപണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വായ്പത്തുകയുടെ 40 ശതമാനവും, മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വായ്പത്തുകയുടെ 30 ശതമാനവും, കെട്ടിടം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് റൂള്‍ 14 നു വിധേയമായി അവസാന ഗഡുവായ 10 ശതമാനവും വിതരണം ചെയ്യുന്നതാണ്.

12.  വായ്പാപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങളും രേഖകളും സഹിതം സമര്‍പ്പിക്കേണ്ടതാണ്.

13.  വായ്പാസംഖ്യ തിരികെ ഈടാക്കുന്നതിന് ബാങ്ക് സ്വീകരിക്കുന്ന യുക്തമായ നിയമനടപടികള്‍ക്ക് വായ്പക്കാരനും ജാമ്യക്കാരനും വിധേയരായിരിക്കും.

14.  ഈ പദ്ധതിപ്രകാരമുള്ള വായ്പ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന വീട് വായ്പത്തുകയുടെ അവസാന ഗഡു ലഭിക്കുന്നതിന് മുമ്പായി ബാങ്കിന്‍റേയും വായ്പക്കാരന്‍റെയും കൂട്ടായ പേരില്‍ വായ്പാ കാലാവധിവരെ ഇന്‍ഷൂര്‍ ചെയ്തിരിക്കണം.

15.  വായ്പയുടെ ആദ്യഗഡു വാങ്ങി 12 മാസത്തിനകം കെട്ടിടംപണി പൂര്‍ത്തിയാക്കാത്തപക്ഷം വായ്പാ വിതരണം നിര്‍ത്തേണ്ടതും വായ്പക്കാരന്‍റെ അപേക്ഷ വാങ്ങി കൈപ്പറ്റിയ വായ്പത്തുകയുടെ അടിസ്ഥാനത്തില്‍ തിരിച്ചടവ് പുനര്‍നിര്‍ണ്ണയം ചെയ്യേണ്ടതുമാണ്.

16.  അപേക്ഷയോടുകൂടി ഹാജരാക്കേണ്ട പ്രമാണങ്ങള്‍. 

A) കെട്ടിടത്തിന്‍റെ പ്ലാനും എസ്റ്റിമേറ്റും.        

B)  കെട്ടിടം പണിക്ക് അംഗീകാരം ആവശ്യമാണെങ്കില്‍ അതിന് ആധികാരപ്പെട്ട ഉദ്യോഗസ്ഥന്‍റെ സര്‍ട്ടിഫിക്കറ്റ് / NOC.

C)   മേലധികാരി നിശ്ചിത ഫാറത്തില്‍ നല്‍കിയിട്ടുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ്.

D)   വായ്പാ തവണകള്‍ അതാതുമാസത്തെ ശമ്പളത്തില്‍ റിക്കവറി നടത്തി  അടച്ചുകൊള്ളാമെന്ന് സമ്മതിച്ചുള്ള സാലറി റിക്കവറി എഗ്രിമെന്‍റ്.

E)   15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്.

F)   പൊസ്സഷന്‍ & നോണ്‍ അറ്റാച്ച്മെന്‍റ് സര്‍ട്ടിഫിക്കറ്റ്.

G)   ലൊക്കേഷന്‍ സ്കെച്ച്.

H)  തന്‍വര്‍ഷത്തെ കെട്ടിടനികുതി/ഭൂനികുതി അടച്ച രസീത്.

I)   വസ്തുവിന്‍റെ അസ്സല്‍ ആധാരവും മുന്നാധാരവും. 

17.  ഈ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വരുത്തുന്നതിനോ, പുതുക്കുന്നതിനോ, കൂട്ടിച്ചേര്‍ക്കുന്നതിനോ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടായിരിക്കുന്നതാണ്. അങ്ങനെ മാറ്റം വരുത്തുന്ന വ്യവസ്ഥകള്‍ പാലിക്കുവാന്‍ വായ്പക്കാരന്‍ ബാദ്ധ്യസ്ഥനാണ്.    

Download Application Form

ഇ.ഡി.സി.ബി. ഓകെ ലോ


1.വായ്പയുടെ ആവശ്യം                                                                                                                                                    

ഈ വായ്പ പ്രശസ്തമായ ഹോസ്പിറ്റല്‍ / പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെര്‍മെനന്‍റ് അഫിലിയേഷന്‍ ലഭിച്ചിട്ടുളള പ്രൈവറ്റ് സ്കൂള്‍ / സ്വാശ്രയ കോളേജ് അദ്ധ്യാപകര്‍ എന്നിവര്‍ക്ക് വിവാഹം, വീടിന്‍റെ അറ്റകുറ്റപണികള്‍, പെയിന്‍റിങ്, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍, ബാങ്ക് അനുവദിക്കുന്ന ഇതര ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയുളളതാകുന്നു.

2.വായ്പയ്ക്കുളള അര്‍ഹത

A) ഈ വായ്പ അനുവദിക്കുന്നതിന് വായ്പാപേക്ഷകന്‍റെ വരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിനുളള  കഴിവും  നിര്‍ണ്ണായക  ഘടകങ്ങളായിരിക്കും.

B) അപേക്ഷകനും ജാമ്യക്കാരും എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരും ജോലി     ഉളളവരും ആയിരിക്കണം.

C) അപേക്ഷകന് ഈ ബാങ്കില്‍ നേരിട്ട് വായ്പ/ഓവര്‍ ഡ്രാഫ്റ്റ് ബാദ്ധ്യതകളും         ജാമ്യക്കാരന് മറ്റ് ജാമ്യ ബാദ്ധ്യതകളും ഉണ്ടായിരിക്കുവാന്‍ പാടുളളതല്ല.

D) വായ്പക്കാരന്‍റെയും ജാമ്യക്കാരന്‍റെയും ശമ്പളത്തില്‍ ഈ വായ്പയുടേതടക്കം 50     ശതമാനത്തില്‍ കൂടുതല്‍ റിക്കവറി ഉണ്ടാകുവാന്‍ പാടില്ല. വായ്പാപേക്ഷകന്‍റെ       അടിസ്ഥാന ശമ്പളത്തിന്‍റെ 20 ഇരട്ടി വരെ വായ്പ അനുവദിക്കാവുന്നതാണ്.

3.ജാമ്യ വ്യവസ്ഥകള്‍ താഴെ പറയും പ്രകാരം ആയിരിക്കും.

വായ്പാ സ്ലാബ്

       ജാമ്യ വ്യവസ്ഥ

രണ്ടു ലക്ഷം രൂപ വരെയുളള വായ്പ

1. അടിസ്ഥാനശമ്പളത്തിന്‍റെ 20 ഇരട്ടി വരെ സ്വന്തം വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ ഈടിന്മേൽ 

2. അടിസ്ഥാനശമ്പളത്തിന്‍റെ 20 ഇരട്ടിയുളള അതേ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍റെ ജാമ്യം 

3. മറ്റു ബാദ്ധ്യതകള്‍ക്കായി ശമ്പളത്തില്‍ നിന്നും  കിഴിക്കുന്ന തുക അടിസ്ഥാന ശമ്പളത്തിന്‍റെ 40% ല്‍ താഴെയായിരിക്കണം. 

4. കരം അടച്ച രസീതുള്ള ഒരാള്‍ ജാമ്യം 

5. സ്വന്തം കുടുംബത്തില്‍ നിന്നും ആള്‍ ജാമ്യം

  

4.വായ്പാ പരിധി

ഒരാള്‍ക്ക് പരമാവധി അനുവദിക്കുന്ന വായ്പ 2 ലക്ഷം രൂപയായിരിക്കും.

5.വായ്പാ കാലാവധി

A) വായ്പ തിരിച്ചടയ്ക്കുന്നതിനുളള കാലാവധി കുറഞ്ഞത് 36 മാസവും പരമാവധി     60 മാസവും ആയിരിക്കും. വായ്പ വിതരണം ചെയ്തതിന്‍റെ അടുത്ത മാസം   

   മുതല്‍ 60 പ്രതിമാസ ഗഡുക്കളായി Non-EMI വ്യവസ്ഥയില്‍ തുക മടക്കി             അടയ്ക്കേണ്ടതാണ്.

B) അപേക്ഷകനും ജാമ്യക്കാരനും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന് 6 മാസം       മുന്‍പായി വായ്പാ തുക അടച്ച് തീരുന്ന വിധത്തില്‍ വായ്പാ കാലാവധി         നിശ്ചയിക്കുന്നതാണ്.

6.പലിശ 

പലിശ നിരക്ക് 12% ആയിരിക്കും. വായ്പ കുടിശ്ശികയാവുന്നപക്ഷം കുടിശ്ശിക മുതലിന് 3% അധിക പലിശ നിരക്ക് ഈടാക്കുന്നതാണ്. 

7.ഈട്

വായ്പാപേക്ഷകന്‍/ജാമ്യക്കാരന്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ശമ്പള സര്‍ട്ടിഫിക്കറ്റും റിക്കവറി സമ്മതപത്രവും, ഡിക്ലറേഷനും ഹാജരാക്കണം.

8.ഈ നിബന്ധനകളില്‍ ഏതെങ്കിലും നീക്കം ചെയ്യുന്നതിനോ മാറ്റം വരുത്തുന്നതിനോ, കൂട്ടിചേര്‍ക്കുന്നതിനോ ബാങ്കിന് അധികാരം ഉണ്ടായിരിക്കും.അപ്രകാരമുളള മാറ്റങ്ങള്‍ അനുസരിക്കുന്നതിന് വായ്പക്കാരന്‍ ബാദ്ധ്യസ്ഥനായിരിക്കും. 


Download Application Form

സ്‌ത്രീശക്തി വായ്പ

1. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ സ്കീം.  അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് കൂട്ടായി പുതിയ സംരഭം തുടങ്ങുവാന്‍ ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്.  കൂടാതെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്കും ഈ സ്കീം പ്രയോജനം ചെയ്യും.

2. വ്യക്തികള്‍ക്കും, ചുരുങ്ങിയത് 3 പേരും പരമാവധി 10 പേരും അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും (പാര്‍ട്ടണര്‍ഷിപ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക്) ഈ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

3. ഈ വായ്പയുടെ പരിധി 10 ലക്ഷം രൂപ വരെയായിരിക്കും.

4. വനിതകള്‍ തുടങ്ങുന്ന കാറ്ററിംഗ് യൂണിറ്റ്, ബേക്കറി യൂണിറ്റ്, പൗള്‍ട്ടിഫാം, വിവരസാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിംങ്, ബ്യൂട്ടീഷ്യന്‍ യൂണിറ്റ് മുതലായ ആവശ്യങ്ങള്‍ക്ക് ഈ വായ്പ നല്‍കാവുന്നത്.

5. പലിശ അതാതുകാലം ബാങ്ക് ഭരണസമിതി നിശ്ചയിക്കുന്ന നിരക്കില്‍ ഈടാക്കുന്നതാണ്.  ഇപ്പോള്‍ 13% ആയി നിജപ്പെടുത്തിയിരിക്കുന്നു. കുടിശ്ശികയായാല്‍ കുടിശ്ശികതുകയ്ക്ക് 3% നിരക്കില്‍ പിഴപലിശ ഈടാക്കുന്നതാണ്.

6. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം.പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ 70 ശതമാനം വരെ വായ്പ നല്‍കുന്നതാണ്.

7. അപേക്ഷിക്കുന്ന വായ്പയുടെ 170% വിലയുള്ള വസ്തു ജാമ്യവും സംരംഭകര്‍ എല്ലാവരും ജാമ്യവും ഈടായി നല്‍കേണ്ടതാണ്. ഈട് വസ്തു  എറണാകുളം ജില്ലയില്‍പ്പെട്ടതായിരിക്കണം.

8. ഈ വായ്പയ്ക്ക് ഈടായി നല്‍കുന്ന സ്ഥാവരജംഗമവസ്തുക്കള്‍ ബാങ്കിന്‍റെ പേരില്‍ ഗഹാന്‍ ചെയ്തിരിക്കണം.

9. പ്രോജക്ട് വായ്പയ്ക്ക് ബാധകമായ മറ്റെല്ലാ വ്യവസ്ഥകളും ഈ വായ്പയ്ക്കും ബാധകമായിരിക്കും.

10. വായ്പയുടെ കാലാവധി പരമാവധി 10 വര്‍ഷംവരെയായിരിക്കും.

11. വായ്പയുടെ തിരിച്ചടവ് EMI സ്കീം അനുസരിച്ചായിരിക്കും.

12. ഉദ്യോഗസ്ഥ ജാമ്യത്തില്‍ അനുവദിക്കുന്നതല്ല. 


Download Application Form

കറന്റ് അക്കൗണ്ട്

തുടർന്നു വായിക്കുക

സേവിംഗ്സ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക

റെക്കറിംഗ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക